---
title: "കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് ഇന്നോവ കാർ നിയന്ത്രണം വിട്ട് അപകടം"
english_title: "Innova car goes out of control and crashes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39933/innova-car-goes-out-of-control-and-crashes"
published_at: "2022-04-29T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ba0b25268e_Picsart_22-04-29_13-53-41-414.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് ഇന്നോവ കാർ നിയന്ത്രണം വിട്ട് അപകടം

> **Lead Summary:** കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് ഇന്നോവ കാർ നിയന്ത്രണം വിട്ട് അപകടം. പാനൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ രണ്ടു വീടിന്റെ മതിലുകളിൽ ഇടിച്ച ശേഷം ഒരു സ്കൂട്ടറിലും ഇടിച്ചാണ് നിന്നത്.

## Article Content

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് പൂക്കോട് ഇന്നോവ കാർ നിയന്ത്രണം വിട്ട് അപകടം. പാനൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ രണ്ടു വീടിന്റെ മതിലുകളിൽ ഇടിച്ച ശേഷം ഒരു സ്കൂട്ടറിലും ഇടിച്ചാണ് നിന്നത്.

അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറു മണിയോടെ ആണ് അപകടം നടന്നത്. ഹരിപ്പാട് നിന്നും കുടകിലേക്ക് വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോയ നാലാംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഒരു സ്ത്രീക്ക് ആണ് പരിക്കേറ്റത്. മറ്റ് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39933/innova-car-goes-out-of-control-and-crashes)