---
title: "കേരള ലേബർ മൂവ്മെൻ്റും കണ്ണൂർ രൂപതാ കയ്റോസും ചേർന്ന് ബർണശേരിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു "
english_title: "Workers' meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39957/workers-meeting-was-organized"
published_at: "2022-04-29T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626bbaf14db0f_Picsart_22-04-29_15-45-48-049.jpg"
keywords: []
---

# കേരള ലേബർ മൂവ്മെൻ്റും കണ്ണൂർ രൂപതാ കയ്റോസും ചേർന്ന് ബർണശേരിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** കണ്ണൂർ: അന്താരാഷ്ട്രാ തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി കേരള ലേബർ മൂവ്മെൻ്റും(കെ എൽ എം) കണ്ണൂർ രൂപതാ കയ്റോസും ചേർന്ന് തൊഴിലാളി സംഗമം നടത്തി. ബർണശേരി കയ്റോസ് ഹാളിൽ നടന്ന സംഗമം അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: അന്താരാഷ്ട്രാ തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി കേരള ലേബർ മൂവ്മെൻ്റും(കെ എൽ എം) കണ്ണൂർ രൂപതാ കയ്റോസും ചേർന്ന് തൊഴിലാളി സംഗമം നടത്തി. ബർണശേരി കയ്റോസ് ഹാളിൽ നടന്ന സംഗമം അഡ്വ.സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കെഎൽഎം രൂപതാ പ്രസിഡൻ്റ് സന്തോഷ് ചിങ്ങേത്ത് അധ്യക്ഷത വഹിച്ചു. കാത്തലിക്ക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ലേബർ കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപതാ മെത്രാനുമായ ഡോ.അലക്സ് വടക്കുംതല അനുഗ്രഹഭാഷണം നടത്തി.കേരള ലേബർ മൂവ് മെൻ്റ് മുൻ സംസ്ഥാന ഡയറക്ടർ ഫാദർ ജോർജ് നിരപ്പ്കാലായിൽ ക്ലാസ് നയിച്ചു.

കയ്റോസ് രൂപതാ ഡയറക്ടർ ഫാദർ ഷൈജു പീറ്റർ, കെ എൽ എം രൂപതാ ഡയറക്ടർ ഫാദർ ജോമോൻ ചെമ്പകശേ രി, കയ്റോസ് റസിഡൻഷ്യൽ മാനേജർ ഫാദർ റിജേഷ് ലൂയിസ്, കയ്റോസ് ജനറൽ കോ-ഓർഡി നേറ്റർ പി. യേശുദാസ്, റീജണൽ കോ-ഓർഡിനേറ്റർമാരായ കെ. പയസ്, ഡെന്നീസ് മാടായി, വി. എം. ജെയിംസ്, ലജിത ജോയ്, കെ. റീജ, ജോബിയ മനോജ് എന്നിവർ പ്രസംഗിച്ചു. തൊഴിലാളികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39957/workers-meeting-was-organized)