---
title: "ജീവിത സുരക്ഷയ്ക്കായി വ്യാപാരി മിത്ര പദ്ധതിയുമായി വ്യാപാരി വ്യവസായി "
english_title: "Merchant friendly scheme for life security"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39967/merchant-friendly-scheme-for-life-security"
published_at: "2022-04-29T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626bc3b1c704f_Screenshot_20220429_162224.jpg"
keywords: []
---

# ജീവിത സുരക്ഷയ്ക്കായി വ്യാപാരി മിത്ര പദ്ധതിയുമായി വ്യാപാരി വ്യവസായി 

> **Lead Summary:** കണ്ണൂർ: ജീവിത സുരക്ഷയ്ക്കായി വ്യാപാരി മിത്രപദ്ധതിഅംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിത സുരക്ഷയ്ക്കായി വ്യാപാരി മിത്ര പദ്ധതിയുമായി വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി.

## Article Content

കണ്ണൂർ: ജീവിത സുരക്ഷയ്ക്കായി വ്യാപാരി മിത്രപദ്ധതിഅംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിത സുരക്ഷയ്ക്കായി വ്യാപാരി മിത്ര പദ്ധതിയുമായി വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി.

ജില്ലയിലെ വ്യാപാരി പദ്ധതി ഒന്നിന് രാവിലെ 10.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും. മരണാനന്തര സഹായം, അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ, തീപിടിത്തമുണ്ടാകുന്ന കടകള്‍, പ്രകൃതിദുരത്തില്‍ നാശമുണ്ടാകുന്ന കടകള്‍ എന്നിവയ്ക്ക് സഹായം ലഭിക്കും.

വ്യാപാരി മരിച്ചാല്‍ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ സഹായം നല്‍കും. ഭാവിയില്‍ തുക 10 ലക്ഷംവരെയായി വര്‍ധിപ്പിക്കും. അംഗത്വ ഫീസ് 1000 രൂപ. വ്യാപാരി മരിച്ചാല്‍ ധനസഹായം നല്‍കാന്‍ മറ്റുവ്യാപാരികളില്‍നിന്ന് 100 രൂപ വീതം ശേഖരിക്കും.

ഭാവിയില്‍ ഉത്തരകേരളത്തിലും മംഗളൂരുവിലുമുള്ള പ്രധാന ആശുപത്രികളില്‍ ചികിത്സാ ചെലവില്‍ ഇളവ്, നേത്ര–ദന്തരോഗാശുപത്രികളില്‍ ചികിത്സാ ഇളവ്, അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം തുടങ്ങിവയ്ക്കുള്ള പദ്ധതികളും ആവിഷ്‌കരിക്കും.

സമിതി ചാരിറ്റബിള്‍ ട്രസ്റ്റിനാണ് പദ്ധതി നടത്തിപ്പ് ചുമതല. സമിതി അംഗമായ 18 വയസ്സ് പൂര്‍ത്തിയായ 65 വയസുവരെയുള്ള ഏതൊരാള്‍ക്കും പദ്ധതിയില്‍ ചേരാം. 65 കഴിഞ്ഞവര്‍ക്ക് ഈവര്‍ഷം നിബന്ധനകള്‍ക്ക് വിധേയമായിചേരാം. ഒരുവര്‍ഷത്തിനുശേഷം ചികിത്സാ ഫണ്ട് ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39967/merchant-friendly-scheme-for-life-security)