---
title: "കോടിയേരി ബാലകൃഷ്ണന്‍  ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് "
english_title: "Kodiyeri Balakrishnan leaves for US today for treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40037/kodiyeri-balakrishnan-leaves-for-us-today-for-treatment"
published_at: "2022-04-30T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ca48669e80_images (4).jpeg"
keywords: []
---

# കോടിയേരി ബാലകൃഷ്ണന്‍  ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് 

> **Lead Summary:** തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി ഇന്ന് അമേരിക്കയിലേക്ക് പോകും.

## Article Content

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി ഇന്ന് അമേരിക്കയിലേക്ക് പോകും.

സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ചുമതലകള്‍ പാര്‍ട്ടി സെന്‍റര്‍ ഏകോപിപ്പിക്കുമെന്നാണ് അറിയുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തിനുള്ള തുടര്‍ചികിത്സക്കായി കോടിയേരി പോകുന്നത്. ചികിത്സക്കുശേഷം എന്ന് മടങ്ങിയെത്തുമെന്ന് എ.കെ.ജി സെന്‍ററില്‍ നിന്നുള്ള വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സക്കായി അമേരിക്കയിലാണ്. മയോ ക്ലിനിക്കിലെ ചികിത്സക്ക് വേണ്ടി ഈ മാസം 24നാണ് അദ്ദേഹം പോയത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40037/kodiyeri-balakrishnan-leaves-for-us-today-for-treatment)