---
title: "എൻ.ആർ അനുസ്മരണ സായാഹ്നവും മികച്ച നിയമസഭാ സമാജിക പുരസ്കാര വിതരണവും സംഘടിപ്പിക്കും "
english_title: "The assembly will also organize a social award distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40096/the-assembly-will-also-organize-a-social-award-distribution"
published_at: "2022-04-30T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d01901a7e5_Picsart_22-04-30_14-59-07-600.jpg"
keywords: []
---

# എൻ.ആർ അനുസ്മരണ സായാഹ്നവും മികച്ച നിയമസഭാ സമാജിക പുരസ്കാര വിതരണവും സംഘടിപ്പിക്കും 

> **Lead Summary:** കണ്ണൂർ: ചക്കരക്കൽ ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെയും എൻ.ആർ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻ.ആർ അനുസ്മരണ സായാഹ്നവും മികച്ച നിയമസഭാ സമാജിക പുരസ്കാര വിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.

## Article Content

കണ്ണൂർ: ചക്കരക്കൽ ബ്ലോക് കോൺഗ്രസ് കമ്മിറ്റിയുടെയും എൻ.ആർ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ എൻ.ആർ അനുസ്മരണ സായാഹ്നവും മികച്ച നിയമസഭാ സമാജിക പുരസ്കാര വിതരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.

മെയ് 9 ന് വൈകീട്ട് അഞ്ചിന് ചക്കരക്കൽ ടാക്സി സ്റ്റാൻ്റിൽ നടക്കുന്ന അനുസ്മരണ പരിപാടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. മികച്ച എം.എൽ.എക്കുള്ള പുരസ്കാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റുവാങ്ങും.

11111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച എം.എൽ.എക്കുള്ള പുരസ്കാരം. മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം മാധവറാവു സിന്ധ്യ ഹോസ്പിറ്റൽ ചെയർമാൻ കെ പ്രമോദിന് സണ്ണി ജോസഫ് എം.എൽ.എ സമ്മാനിക്കും. ചടങ്ങിൽ മേയർ ടി.ഒ മോഹനൻ, ഡി.സി.സി.പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കൂടാളി ശ്രീധരൻ, കെ ഒ സുരേന്ദ്രൻ, ആർ പി അശോകൻ, കെ പി രമേശൻ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40096/the-assembly-will-also-organize-a-social-award-distribution)