---
title: "വിൻ വിൻ കോർപ്പ് വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച തൊഴിലാളികൾക്ക് മെയ് ഡേ അവാർഡ് നൽകി ആദരിക്കും "
english_title: "May Day Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40103/may-day-award"
published_at: "2022-04-30T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d082200f1c_Picsart_22-04-30_15-27-15-123.jpg"
keywords: []
---

# വിൻ വിൻ കോർപ്പ് വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച തൊഴിലാളികൾക്ക് മെയ് ഡേ അവാർഡ് നൽകി ആദരിക്കും 

> **Lead Summary:** കണ്ണൂർ: വിൻ വിൻ കോർപ്പ് മെയ്ദിനത്തോടനുബന്ധിച്ച് വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച തൊഴിലാളികൾക്ക് മെയ് ഡേ അവാർഡ് നൽകി ആദരിക്കുമെന്ന് മാനേജിങ്ങ് പാർട്ണർ ടി മിലേഷ് കുമാർ കണ്ണൂരിൽ അറിയിച്ചു.

## Article Content

കണ്ണൂർ: വിൻ വിൻ കോർപ്പ് മെയ്ദിനത്തോടനുബന്ധിച്ച് വ്യത്യസ്ഥ മേഖലയിൽ കഴിവ് തെളിയിച്ച തൊഴിലാളികൾക്ക് മെയ് ഡേ അവാർഡ് നൽകി ആദരിക്കുമെന്ന് മാനേജിങ്ങ് പാർട്ണർ ടി മിലേഷ് കുമാർ കണ്ണൂരിൽ അറിയിച്ചു.

5001 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡുകൾ മെയ് 22ന് വൈകിട്ട് ഏഴുമണിക്ക് സാധു കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

തുടർന്ന് പ്രശസ്ത ഗായകർ ആയ ജി.വേണുഗോപാലും അരവിന്ദ് വേണുഗോപാലും ചേർന്ന് അവതരിപ്പിക്കുന്ന ഉണരുമീ ഗാനം സംഗീത പരിപാടിയും അരങ്ങേറും.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ സരള ടീച്ചർ അടങ്ങുന്ന ജൂറിയാണ് വിവിധ മേഖലകളിലെ 10 തൊഴിലാളികളെ അവാർഡിനായി തിരഞ്ഞെടുത്തത്. സംഗീത പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ പി സി വിജയരാജൻ, സുഹാസ് വേലാണ്ടി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40103/may-day-award)