---
title: "പട്ടികജാതി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം   "
english_title: "Waste collection center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40123/waste-collection-center"
published_at: "2022-04-30T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d16dfa4855_Picsart_22-04-30_16-30-17-920.jpg"
keywords: []
---

# പട്ടികജാതി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം   

> **Lead Summary:** പയ്യന്നൂർ: താഴത്തു വയലിൽ പെരുമ്പത്തോടിൻ്റെ കരയിൽ താമസിക്കുന്നവരിലേറെയും പട്ടികജാതി കുടുംബങ്ങളാണ്. ഇവിടെയാണ് സ്വകാര്യ വ്യക്തിയുടെ മാലിന്യ സംഭരണ കേന്ദ്രം.

## Article Content

പയ്യന്നൂർ: താഴത്തു വയലിൽ പെരുമ്പത്തോടിൻ്റെ കരയിൽ താമസിക്കുന്നവരിലേറെയും പട്ടികജാതി കുടുംബങ്ങളാണ്. ഇവിടെയാണ് സ്വകാര്യ വ്യക്തിയുടെ മാലിന്യ സംഭരണ കേന്ദ്രം.

നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മുതൽ ഇലക്ട്രോണിക് മാലിന്യങ്ങൾ വരെ ഈ കേന്ദ്രത്തിലെത്തും. ഇവിടെ പട്ടികജാതി കുടുംബങ്ങളാണ്  വെള്ളം കയറുന്ന പ്രദേശമാണിത്.

വെള്ളം കയറുമ്പോൾ പ്രദേശമാകെ മാലിന്യങ്ങൾ ഒഴുകി നടക്കും.മാലിന്യ നിക്ഷേപത്തിനെതിരെ ഇവിടെയുള്ള കുടുംബങ്ങൾ നിരവധി പരാതികൾ നൽകിയിരുന്നു.പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറും നഗരസഭയും മാലിന്യ സംഭരണ കേന്ദ്രത്തിന് നോട്ടീസും നൽകിയിരുന്നു, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.

മുപ്പതിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ തീർത്തും വൃത്തിഹീനമായ ചുറ്റുപാടിൽ ഇവിടെ തൊഴിലെടുക്കുന്നുമുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ മലിന്യ സംഭരണം നടക്കുന്നത് അറിഞ്ഞിട്ടും അധികൃതരുടെ നടപടി കേവലം ഒരു കടലാസിൽ ഒതുങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40123/waste-collection-center)