---
title: "ഊര്‍ജപ്രതിസന്ധി: കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കേരളം"
english_title: "Energy crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40129/energy-crisis"
published_at: "2022-04-30T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d1a52926e2_kseb.jpg"
keywords: []
---

# ഊര്‍ജപ്രതിസന്ധി: കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കേരളം

> **Lead Summary:** ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കേരളം. മെയ് 31 വരെ യൂണിറ്റിന് 20 രൂപവരെ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി അധികം വാങ്ങും.

## Article Content

ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കേരളം. മെയ് 31 വരെ യൂണിറ്റിന് 20 രൂപവരെ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി അധികം വാങ്ങും.

മെയ് മൂന്നിനുശേഷം സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് അറിയിച്ചു. ശനിയും മെയ് മൂന്നിനും നിയന്ത്രണം വേണ്ടിവരും.

മൂന്നിന് 400 മെഗാവാട്ട് കുറവുണ്ടാകാം. ഒക്ടോബര്‍വരെ കല്‍ക്കരിക്ഷാമം തുടരുമെന്നാണ് സൂചന.

വൈദ്യുതി കുറവ് പരിഹരിക്കാന്‍ പ്രതിദിനം ഒന്നുമുതല്‍ ഒന്നരക്കോടിവരെ ബോര്‍ഡിന് അധികച്ചെലവുണ്ടെന്നും ആകെ 50 കോടിയുടെ ബാധ്യതയുണ്ടാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40129/energy-crisis)