---
title: "ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം; ബഹിഷ്‌കരിച്ച് അധ്യാപകര്‍ "
english_title: "Higher Secondary Assessment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40131/higher-secondary-assessment"
published_at: "2022-04-30T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d1e35a7ae0_edu_11zon.jpg"
keywords: []
---

# ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം; ബഹിഷ്‌കരിച്ച് അധ്യാപകര്‍ 

> **Lead Summary:** പ്ലസ് ടു മൂല്യ നിര്‍ണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു.

## Article Content

പ്ലസ് ടു മൂല്യ നിര്‍ണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു.

ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിലുമാണ് പ്രതിഷേധം.

അധ്യാപകര്‍ ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40131/higher-secondary-assessment)