---
title: "ദേശീയ ഗ്രാമോൽസവം - ഗോത്രകലാമേള മെയ് 9, 10 തീയതികളിൽ കേളകത്ത് "
english_title: "National Gramotsavam - Tribal Arts Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40137/national-gramotsavam-tribal-arts-festival"
published_at: "2022-04-30T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d2e7a96525_Picsart_22-04-30_18-11-04-916.jpg"
keywords: []
---

# ദേശീയ ഗ്രാമോൽസവം - ഗോത്രകലാമേള മെയ് 9, 10 തീയതികളിൽ കേളകത്ത് 

> **Lead Summary:** കേളകം:കേരള ഭാരത് ഭവൻ, കേരള ഫോക് ലോർ അക്കാദമി, കേളകം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2022 മെയ് 9, 10 തീയതികളിൽ കേളകത്ത് വെച്ച് ഗോത്ര കലാമേളയും വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്ന ദേശീയ ഗ്രാമോത്സവവും നടത്തുന്നു.

## Article Content

കേളകം:കേരള ഭാരത് ഭവൻ, കേരള ഫോക് ലോർ അക്കാദമി, കേളകം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2022 മെയ് 9, 10 തീയതികളിൽ കേളകത്ത് വെച്ച് ഗോത്ര കലാമേളയും വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്ന ദേശീയ ഗ്രാമോത്സവവും നടത്തുന്നു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം കേളകം ഐശ്വര്യ കല്യാണ മണ്ഡപത്തിൽ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി .വി.ലാവ്‌ലിന്‍ ഉൽഘാടനം നടത്തി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, പി.എം.രമണൻ,സിക്രട്ടറി പി.കെ.വിനോദ്, മെമ്പർമാർ,, വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 80 കലാകാരന്മാർ കേളകത്ത് നടക്കുന്ന ഗോത്രകലാമേളയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40137/national-gramotsavam-tribal-arts-festival)