---
title: "പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍"
english_title: "The revised bus, auto and taxi fares will come into effect in the state from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40192/the-revised-bus-auto-and-taxi-fares-will-come-into-effect-in-the-state-from-today"
published_at: "2022-05-01T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626deaa8c7515_images (13).jpeg"
keywords: []
---

# പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

> **Lead Summary:** **തിരുവനന്തപുരം**: പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 

## Article Content

**തിരുവനന്തപുരം**: പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 

ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് രണ്ടു രൂപ വര്‍ധിപ്പിച്ചു 10 രൂപയാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ജനറം നോണ്‍ എ.സി, സിറ്റി ഷട്ടില്‍, സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ മിനിമം നിരക്ക് കുറച്ച്‌ ഓര്‍ഡിനറി നിരക്കിന് തുല്യമാക്കിയിട്ടുമുണ്ട്. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായി വര്‍ധിപ്പിച്ചു. ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കിയും വര്‍ധിപ്പിച്ചു.

സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22 ആയും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കില്‍ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകള്‍ക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു രൂപ, 100 രൂപയ്ക്ക് മുകളില്‍ 5 എന്നിങ്ങനെയാണു സെസ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40192/the-revised-bus-auto-and-taxi-fares-will-come-into-effect-in-the-state-from-today)