---
title: "മുച്ചക്ര മോട്ടോർ സൈക്കിൾ: അപേക്ഷ ക്ഷണിച്ചു"
english_title: "Three Wheeler: Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40194/three-wheeler-application-invited"
published_at: "2022-05-01T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626def244b69e_images (14).jpeg"
keywords: []
---

# മുച്ചക്ര മോട്ടോർ സൈക്കിൾ: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ: **കെ സുധാകരൻ എംപിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിയുള്ള രണ്ടു പേർക്ക് മുച്ചക്ര മോട്ടോർ സൈക്കിൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ: **കെ സുധാകരൻ എംപിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിയുള്ള രണ്ടു പേർക്ക് മുച്ചക്ര മോട്ടോർ സൈക്കിൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉണ്ടാകണം. മറ്റു പദ്ധതികൾ വഴി മുച്ചക്ര മോട്ടോർ സൈക്കിൾ ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ മെയ് 10 ന് വൈകിട്ട് അഞ്ച് മണി വരെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, കണ്ണൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40194/three-wheeler-application-invited)