---
title: "ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി ;  ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്  "
english_title: "Uru sank from Beypore to Lakshadweep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40197/uru-sank-from-beypore-to-lakshadweep"
published_at: "2022-05-01T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626df3a33ee35_images (12).jpeg"
keywords: []
---

# ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി ;  ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്  

> **Lead Summary:** **കോഴിക്കോട്**: ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.

## Article Content

**കോഴിക്കോട്**: ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.

ബേപ്പൂരില്‍ നിന്നും പോയ അബ്ദുല്‍ റസാഖിന്റെ ഉരുവാണ് 10 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത് സിമന്റും കെട്ടിടനിര്‍മാണ സാമഗ്രഹികളുമായാണ് ഉരു ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചത്. അപകടത്തില്‍പ്പെട്ടതോടെ ഉരു പൂര്‍ണമായും കടലില്‍ മുങ്ങി. ഉരുവിലുണ്ടായിരുന്ന തൊഴിലാളികള്‍ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെട്ടിരുന്നു. കോസ്റ്റ് ഗാര്‍ഡ് എത്തിയാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. നിലവില്‍ എല്ലാവരും സുരക്ഷിതരാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40197/uru-sank-from-beypore-to-lakshadweep)