---
title: "തൊഴിൽ സൗകര്യത്തിനായി ബീച്ച് അംബ്രല്ല നൽകുന്നു ; അപേക്ഷ ക്ഷണിച്ചു"
english_title: "Beach Umbrella provides employment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40198/beach-umbrella-provides-employment"
published_at: "2022-05-01T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626df5e5d76da_images (15).jpeg"
keywords: []
---

# തൊഴിൽ സൗകര്യത്തിനായി ബീച്ച് അംബ്രല്ല നൽകുന്നു ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് തൊഴിൽ സൗകര്യത്തിനായി ബീച്ച് അംബ്രല്ല നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക തട്ടുപയോഗിച്ച് വഴിയോര വിൽപ്പന നടത്തുന്നതും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി പൂർത്തിയാക്കി സജീവ അംഗത്വം നിലനിർത്തുന്നതുമായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസിൽ നിന്നും ലഭിക്കും.

## Article Content

**കണ്ണൂർ** : വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് തൊഴിൽ സൗകര്യത്തിനായി ബീച്ച് അംബ്രല്ല നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക തട്ടുപയോഗിച്ച് വഴിയോര വിൽപ്പന നടത്തുന്നതും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും കാലാവധി പൂർത്തിയാക്കി സജീവ അംഗത്വം നിലനിർത്തുന്നതുമായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസിൽ നിന്നും ലഭിക്കും.

പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷകൾ ഫോറത്തിലുള്ള സാക്ഷ്യപ്പെടുത്തലോടുകൂടി ജില്ലാ ഭാഗ്യക്കുറി ക്ഷേമ നിധി ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 18. ഫോൺ: 0497 2701081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40198/beach-umbrella-provides-employment)