---
title: "കോയമ്പത്തൂർ കണ്ണൂർ മെമു ഇന്നുമുതൽ"
english_title: "Coimbatore Kannur memu from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40203/coimbatore-kannur-memu-from-today"
published_at: "2022-05-01T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626dff4007cb3_images (18).jpeg"
keywords: []
---

# കോയമ്പത്തൂർ കണ്ണൂർ മെമു ഇന്നുമുതൽ

> **Lead Summary:** **കണ്ണൂർ: **പാസഞ്ചർ തീവണ്ടികൾക്ക് പകരം എത്തിയ രണ്ടു മെമുവിന് പിന്നാലെ ഒന്നുകൂടി ഞായറാഴ്ച കണ്ണൂർ എത്തും. കണ്ണൂർ കോയമ്പത്തൂർ കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് ഇനിമുതൽ കോയമ്പത്തൂർ റേക്കിൽ ഓടും. 

## Article Content

**കണ്ണൂർ: **പാസഞ്ചർ തീവണ്ടികൾക്ക് പകരം എത്തിയ രണ്ടു മെമുവിന് പിന്നാലെ ഒന്നുകൂടി ഞായറാഴ്ച കണ്ണൂർ എത്തും. കണ്ണൂർ കോയമ്പത്തൂർ കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് ഇനിമുതൽ കോയമ്പത്തൂർ റേക്കിൽ ഓടും. 

ഞായറാഴ്ച കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്ക് (16608) ആദ്യമായി ഓടിത്തുടങ്ങും. തിങ്കളാഴ്ച മുതലാണ് കണ്ണൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക്(16607) പുറപ്പെടുക. എന്നാൽ , 270 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ത്രീഫേസിന് പകരം പഴയ കോച്ച് ആണ് ഇപ്പോൾ കിട്ടിയത് . എൻജിനീയറിങ് പരിശോധനയും അറ്റകുറ്റപ്പണിയും കഴിഞ്ഞ റേക്ക് കോയമ്പത്തൂരിൽ എത്തിച്ചു. 

കണ്ണൂരിൽ നിന്ന് രാവിലെ 6 30ന് മെമു കോയമ്പത്തൂരിലേക്ക് പുറപ്പെടും , ഉച്ചയ്ക്ക് 1 30 ന് കോയമ്പത്തൂരിൽ എത്തും, കോയമ്പത്തൂരിൽനിന്ന് ഉച്ചയ്ക്ക് 2 15 ന് പുറപ്പെടുന്ന വണ്ടി രാത്രി ഒൻപതിന് കണ്ണൂർ എത്തും.  32 സ്റ്റോപ്പുകളിൽ വണ്ടി നിർത്തും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40203/coimbatore-kannur-memu-from-today)