---
title: "സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു "
english_title: "Withdrawal of power regulation in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40237/withdrawal-of-power-regulation-in-the-state"
published_at: "2022-05-01T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e339eec1cc_kseb.jpg"
keywords: []
---

# സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു 

> **Lead Summary:** സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ച. സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ ലോഡ് നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി കെഎസ്‌ഇബി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല.

## Article Content

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ച. സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കിയ ലോഡ് നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി കെഎസ്‌ഇബി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല.

ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. 28 ന്‌ മാത്രമാണ് 15 മിനിറ്റ്‌ വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളതെന്നും കെഎസ്‌ഇബി അറിയിച്ചു.

അരുണാചൽ പ്രദേശ് പവർ ട്രേഡിങ്‌ കോർപ്പറേഷൻ ബാങ്കിംഗ് ഓഫർ മുഖേന ഓഫർ ചെയ്‌തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതൽ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബിഎല്‍ തീരുമാനിച്ചു.

ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്‌പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്‌തതോടെയാണ് താൽക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്.

എന്നിരിക്കിലും ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാണമെന്നും കെഎസ്‌ഇബി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40237/withdrawal-of-power-regulation-in-the-state)