---
title: "കൊട്ടിയൂരിൽ ആശ വർക്കർക്കെതിരെയുള്ള സി.പി.എം നീക്കം ചെറുക്കും :യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്"
english_title: "CPM moves against Asha workers in Kottiyoor: Youth Congress district president Sudeep James"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4024/cpm-moves-against-asha-workers-in-kottiyoor-youth-congress-district-president-sudeep-james"
published_at: "2021-10-07T20:29:00+05:30"
category: "Kottiyoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f0b5be2fd9_images - 2021-10-07T202849.285.jpeg"
keywords: []
---

# കൊട്ടിയൂരിൽ ആശ വർക്കർക്കെതിരെയുള്ള സി.പി.എം നീക്കം ചെറുക്കും :യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്

> **Lead Summary:** **

## Article Content

**

കൊട്ടിയൂർ**:  കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ ആശാ വർക്കറാണ് ഭിന്നശേഷിക്കാരന്റെ  കോവിഡ് മരണത്തിന് ഉത്തരവാദി എന്ന സി പി എം പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയും വ്യക്തിഹത്യ ചെയ്യാനുള്ള ഉദ്ദേശത്തോടും കൂടിയുള്ളതാണെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്   . സിപിഎം വാദം ശരിവെയ്ക്കുകയാണങ്കിൽ കേരളത്തിലെ മുഴുവൻ കോവിഡ് മരണത്തിന്റെയും ഉത്തരവാദിത്വം ആരോഗ്യ വകുപ്പ് മന്ത്രിക്കാണ്.

തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് പി എസ് സി മുഖേന ജോലി നൽകുന്നില്ല എന്ന് മാത്രമല്ല കഷ്ടപ്പെട്ട് ലഭിക്കുന്ന ജോലി നഷ്ടപ്പെടുത്തി കളയാനാണ് ഇക്കൂട്ടർ അധികാരം ഉപയോഗിക്കുന്നത് എന്ന് ഈ വിഷയത്തിൽ മനസ്സിലാകും.

കോവിഡ് പ്രതിരോധ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ആശാ പ്രവർത്തകയെ അപമാനിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്  ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4024/cpm-moves-against-asha-workers-in-kottiyoor-youth-congress-district-president-sudeep-james)