---
title: "ഗോകുലം വനിതാ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Football selection camp was organized at Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40240/football-selection-camp-was-organized-at-koothuparamba"
published_at: "2022-05-01T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e3711364d6_Picsart_22-05-01_12-59-52-815.jpg"
keywords: []
---

# ഗോകുലം വനിതാ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ: ഗോകുലം വനിതാ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി വനിതകളാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

## Article Content

കൂത്തുപറമ്പ: ഗോകുലം വനിതാ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി വനിതകളാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്.

സംസ്ഥാനത്ത് വനിതാ ഫുട്ബോൾ ടിം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് കൂത്തുപറമ്പിൽ സെലക്ക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന സ്പോർട്സ് കൗൺസിലുമായി സഹകരിച്ചായിരുന്നു ഗോകുലം വനിതാ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ ക്യാമ്പ്.

സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വനിതാ താരങ്ങളെ വാർത്തെടുക്കുന്നത്. ഇതിന് പ്രത്യേക പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ക്യാമ്പിൽ 54 പെൺകുട്ടികളാണ് പങ്കെടുത്തത്.

അണ്ടർ 14, അണ്ടർ 17, അണ്ടർ 20 വിഭാഗങ്ങളിലുള്ള കുട്ടികളുടെ സെലക്ഷനാണ് കൂത്തുപറമ്പിൽ നടന്നത്. കൂത്തുപറമ്പിന് പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

മികച്ച താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ഗോകുലം ഫുട്ബോൾ അക്കാദമി ഓപ്പറേഷൻ മാനേജർ ഉണ്ണി പറവണ്ണൂർ പറഞ്ഞു. മുംബൈയിൽ നിന്നുള്ള കോച്ച് രവി കജാനിയ, മാനേജർ വി.

അഭിനവ് എന്നിവരുടെ നേതൃത്വത്തിലാണ് സെലക്ഷൻ ക്യാമ്പ് നടന്നത്.ഇതര ജില്ലകളിൽ നിന്നുള്ള താരങ്ങളും കൂത്തുപറമ്പിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ എത്തിച്ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40240/football-selection-camp-was-organized-at-koothuparamba)