---
title: "ചേരിക്കലിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തികൾ പൂർത്തിയായികൊണ്ടിരിക്കുന്നു "
english_title: "Cherikkal boat terminal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40242/cherikkal-boat-terminal"
published_at: "2022-05-01T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e395d45c3c_IMG-20220501-WA0001.jpg"
keywords: []
---

# ചേരിക്കലിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തികൾ പൂർത്തിയായികൊണ്ടിരിക്കുന്നു 

> **Lead Summary:** അഞ്ചരക്കണ്ടി : മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചേരിക്കലിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. അഞ്ചരക്കണ്ടി പുഴയിലാണ് ചേരിക്കലിൽ ഉൾപ്പെടെ 4 ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നത്.

## Article Content

അഞ്ചരക്കണ്ടി : മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചേരിക്കലിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. അഞ്ചരക്കണ്ടി പുഴയിലാണ് ചേരിക്കലിൽ ഉൾപ്പെടെ 4 ബോട്ട് ജെട്ടികൾ നിർമ്മിക്കുന്നത്.

ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും വിധത്തിൽ ഹൗസ് ബോട്ടുകളും മറ്റ് ചെറു ബോട്ടുകളുമടക്കം അടുപ്പിക്കാൻ കഴിയുംവിധമാണ് ചേരിക്കലിൽ ബോട്ട് ജെട്ടി നിർമ്മിച്ചിട്ടുള്ളത്. സഞ്ചാരികൾക്ക് പ്രകൃതിയും, പുഴയും ആസ്വധിക്കാൻ കഴിയുംവിധമാണ് നിർമാണം. അഞ്ചരക്കണ്ടി പുഴയിലെ ചേരിക്കൽ കടവിന് സമീപത്തായാണ് ബോട്ട് ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്. നിലത്ത് വില കൂടിയ വെള്ളാരം കൽ ഉൾപ്പെടെ പാകുന്ന പൂർത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്.

ടെർമിനലിന് ചുറ്റും അലങ്കാര ദീപങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി ബാക്കിയുള്ളത്. അതോടൊപ്പം ടെർമിനൽ പരിസരം സൗന്ദര്യവത്ക്കരിക്കുന്ന നടപടികളും പൂർത്തിയായിവരികയാണ്. ഉൾനാടൻ ജലഗതാഗതത്തിനും വിനോദ സഞ്ചാര മേഖലയിൽ കുതിപ്പേകുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം വെക്കുന്നത്.

അഞ്ചരക്കണ്ടി പുഴയിൽ മമ്പറം, ധർമ്മടം, പാറപ്രം, എന്നിവിടങ്ങളിലും ബോട്ട് ടെർമിനൽ നിർമ്മിക്കുന്നുണ്ട്. മുഴുവൻ ബോട്ട് ടെർമിനലുകളുടെയും നിർമ്മാണം പൂർത്തിയാകുന്നതോടെ ജലഗതാഗതം ആരംഭിക്കുo. ഇതോടെ ജില്ലയിലെ ടൂറിസം ഭൂപടത്തിൽ അഞ്ചരക്കണ്ടിപ്പുഴയും ഇടം പിടിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40242/cherikkal-boat-terminal)