---
title: "വിദേശ വിനോദ സഞ്ചാരികള്‍ക്ക്​ ഒക്​ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍."
english_title: "The government has said it will "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4030/the-government-has-said-it-will"
published_at: "2021-10-07T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f153784cdb_PicsArt_10-07-09.11.36.jpg"
keywords: []
---

# വിദേശ വിനോദ സഞ്ചാരികള്‍ക്ക്​ ഒക്​ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍.

> **Lead Summary:** വിദേശ വിനോദ സഞ്ചാരികള്‍ക്ക്​ ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍.

## Article Content

വിദേശ വിനോദ സഞ്ചാരികള്‍ക്ക്​ ഒക്ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍.

ചാര്‍ട്ടേഡ്​ വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാവും വിസ അനുവദിക്കുക.

നവംബര്‍ 15 മുതല്‍ സാധാരണവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന്​ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌​ മുതലാണ്​ വിസ അനുവദിക്കുന്നത്​ നിര്‍ത്തിവെച്ചത്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ വിമാന സര്‍വീസും നിര്‍ത്തിയിരുന്നു. പിന്നീട്​ ലോക്​ഡൗണ്‍ അവസാനിച്ചപ്പോള്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്​ട്ര സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.

വന്ദേ ഭാരത്​ മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനസര്‍വീസുകളാണ്​ രാജ്യത്ത്​ നടത്തിയിരുന്നത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4030/the-government-has-said-it-will)