---
title: "കണ്ണൂരിൽ മയിൽപീലി പുരസ്കാരങ്ങൾ സമ്മാനിച്ചു"
english_title: "Mayilpeeli Awards presented in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40345/mayilpeeli-awards-presented-in-kannur"
published_at: "2022-05-02T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f4f96eb869_images (9).jpeg"
keywords: []
---

# കണ്ണൂരിൽ മയിൽപീലി പുരസ്കാരങ്ങൾ സമ്മാനിച്ചു

> **Lead Summary:** **ക​ണ്ണൂ​ര്‍: **കൃ​ഷ്ണ ജ്വ​ല്‍​സും ശി​വോ​ഹം ടെ​മ്ബി​ള്‍ ഓ​ഫ് കോ​ണ്‍​ഷ്യ​സ്നെ​സ് ട്ര​സ്റ്റും ക​ലാ​സാ​ഹി​ത്യ​സം​ഗീ​ത രം​ഗ​ങ്ങ​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ മ​യി​ല്‍​പ്പീ​ലി പ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ര്‍​ത്ത​കി ഡോ.​രാ​ജ​ശ്രീ വാ​ര്യ​ര്‍, പി​ന്ന​ണി ഗാ​യി​ക ഡോ. ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍ ദേ​വ്, സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍​ക്ക് സ​മ്മാ​നി​ച്ചു. 50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്‍​പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച​വ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​മ​യോ​ഗി പു​ര​സ്കാ​ര​സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു.

## Article Content

**ക​ണ്ണൂ​ര്‍: **കൃ​ഷ്ണ ജ്വ​ല്‍​സും ശി​വോ​ഹം ടെ​മ്ബി​ള്‍ ഓ​ഫ് കോ​ണ്‍​ഷ്യ​സ്നെ​സ് ട്ര​സ്റ്റും ക​ലാ​സാ​ഹി​ത്യ​സം​ഗീ​ത രം​ഗ​ങ്ങ​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ മ​യി​ല്‍​പ്പീ​ലി പ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ര്‍​ത്ത​കി ഡോ.​രാ​ജ​ശ്രീ വാ​ര്യ​ര്‍, പി​ന്ന​ണി ഗാ​യി​ക ഡോ. ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ജെ​റി അ​മ​ല്‍ ദേ​വ്, സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍​ക്ക് സ​മ്മാ​നി​ച്ചു. 50000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ല്‍​പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച​വ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​മ​യോ​ഗി പു​ര​സ്കാ​ര​സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു.

ആ​ര്‍​ക്കി​ടെ​ക്‌ട് കെ. ​ദാ​മോ​ദ​ര​ന്‍, ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ ടി.​വി. ശ്രീ​ജി​ത്ത്, അ​ഡ്വ. കെ.​കെ.ബ​ല്‍​റാം എ​ന്നി​വ​രെ​യാ​ണ് ക​ര്‍​മ​യോ​ഗി പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ സാ​ധൂ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്ന പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ ച​ട​ങ്ങി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഥാ​കൃ​ത്ത് ടി.​പ​ദ്മ​നാ​ഭ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​ട​ക്കേ മ​ല​ബാ​റി​ലെ സാം​സ്‌​കാ​രി​ക ന​വോ​ത്ഥാ​നം ഒ​രു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്നും ഇ​ത്ത​രം പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മേ​ഖ​ല​യി​ലെ സ​ര്‍​ഗാ​ത്മ​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​തി​യ ഊ​ര്‍​ജ്ജം ന​ല്‍​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കൃ​ഷ്ണ ജ്വ​ല്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും മ​യി​ല്‍‌​പ്പീ​ലി പു​ര​സ്‌​കാ​ര സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഡോ ​സി​വി ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40345/mayilpeeli-awards-presented-in-kannur)