---
title: "കൊളക്കാട് സാൻതോം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രിൻസിപ്പാൾ ജോണി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു "
english_title: "Santom Higher Secondary School, Kolkade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40370/santom-higher-secondary-school-kolkade"
published_at: "2022-05-02T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f6feaa4fa2_Picsart_22-05-02_11-14-30-680.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രിൻസിപ്പാൾ ജോണി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു 

> **Lead Summary:** കൊളക്കാട്: സാൻതോം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രിൻസിപ്പാൾ ജോണി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

കൊളക്കാട്: സാൻതോം ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രിൻസിപ്പാൾ ജോണി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ. സന്തോഷ് കെ പീറ്റർ സ്വാഗതം പറഞ്ഞു.

കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താം പടവിൽ അനുഗ്രഹ പ്രഭാഷണവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണവും നടത്തി.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പി ടി എ പ്രസിഡണ്ട് ജോളി മറ്റത്തിൽ, മദർ പി ടി എ പ്രസിഡന്റ് സുരുവി റിജോ, കാപ്പാട് സെന്റ്. സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, അധ്യാപക പ്രതിനിധി സാജൻ വട്ടമറ്റത്തിൽ, രഞ്ജിത്ത് മാർക്കോസ്, അനധ്യാപക പ്രതിനിധി രാജു വി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ഡിജിൽ ആന്റണി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

ജോണി തോമസ് വടക്കേക്കര മറുപടി പ്രസംഗം നടത്തി. സിസി ലൂക്കോസ് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40370/santom-higher-secondary-school-kolkade)