---
title: "ജീവൻ രക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവ് പിൻവലിക്കണം : ശാസ്ത്ര സാഹിത്യ പരിഷത്ത്"
english_title: "Sastra Sahitya Parishathe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40414/sastra-sahitya-parishathe"
published_at: "2022-05-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f91b3a5eb0_Picsart_22-05-02_13-38-44-575.jpg"
keywords: []
---

# ജീവൻ രക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവ് പിൻവലിക്കണം : ശാസ്ത്ര സാഹിത്യ പരിഷത്ത്

> **Lead Summary:** പേരാവൂർ : ഏപ്രിൽ ഒന്നു മുതൽ ജീവൻരക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉല്പന്നങ്ങളുടെയും വില കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്നും ജനകീയ ഔഷധനയം നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

പേരാവൂർ : ഏപ്രിൽ ഒന്നു മുതൽ ജീവൻരക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉല്പന്നങ്ങളുടെയും വില കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്നും ജനകീയ ഔഷധനയം നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

പെട്രോളിയം കമ്പനികൾക്ക് മുന്നിൽ കീഴടങ്ങിയത് പോലെ മരുന്നു കമ്പനികളുടെ സമ്മർദ്ദങ്ങൾക്കു മുമ്പിലും കേന്ദ്രസർക്കാർ വിധേയത്വം കാണിച്ചിരിക്കുയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു വരുന്ന സാധാരണക്കാരെയാണ് സർക്കാരിന്റെ ഈ നടപടി പ്രതികൂലമായി ബാധിക്കുക.

'പാവപ്പെട്ടവരുടെ മരുന്നുകട' , 'വികസ്വര രാജ്യങ്ങളുടെ ഫാർമസി' എന്നീ വിശേഷണങ്ങളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യയ്ക്കാണ് ഈ ദുര്യോഗം. ഇന്ത്യക്കാവശ്യമായ മുഴുവൻ മരുന്നുകളും ജനറിക് രൂപത്തിൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുക.

മരുന്നുകളുടെ ഇറക്കുമതി പൂർണമായും നിർത്തുക, ജി ഡി പിയുടെ 5% തുക ആരോഗ്യ മേഖലയിൽ മുതൽ മുടക്കുക, അനാവശ്യ ഔഷധ ചേരുവകളുടെ വിപണനം നിർത്തലാക്കുക എന്നിവയും ഉടനെ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മുഴക്കുന്ന് ഗവ.യു.പി സ്കൂളിൽ നടന്ന സമ്മേളനം ടി.വി നാരായണൻ ഉൽഘാടനം ചെയ്തു.

ഒ എം.കുര്യാച്ചൻ അധ്യക്ഷത വഹിച്ചു വിജിന .പി.പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കെ.വിനോദ് കുമാർ, പി.കെ.സുധാകരൻ ഓ പ്രതീശൻ കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.വി.വത്സല (സിക്രട്ടറി) ജ്യോബിഷ് (ജോ. സിക്രട്ടറി) ഡോ.കെ.ഗീതാനന്ദൻ (പ്രസിഡണ്ട്) പ്രജിന വസന്ത് (വൈസ് പ്രസിഡണ്ട്) വിജിന.പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40414/sastra-sahitya-parishathe)