---
title: "വാർഷികാഘോഷവും യാത്രയയപ്പും നൽകി"
english_title: "Anniversary celebration and farewell were given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40426/anniversary-celebration-and-farewell-were-given"
published_at: "2022-05-02T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fa0e5b95a4_Picsart_22-05-02_14-43-45-163.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പും നൽകി

> **Lead Summary:** കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ 58ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബെഞ്ച് അവാർഡ് ദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ 58ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ബെഞ്ച് അവാർഡ് ദാനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്‍റ് അഭിവന്ദ്യ മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് അധ്യക്ഷത വഹിച്ചു. ദീർഘകാലത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച മേരി എൻ റ്റി, എ സി യെൽദോ എന്നിവർക്ക് യാത്രയയപ്പും നൽകി.ഇ എ ഇ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ ബെഞ്ച് അവാർഡ് ദാനം നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ സുനിത രാജു, പി ടി എ പ്രസിഡന്റ് സന്തോഷ് സി സി, മദർ പിടിഎ പ്രസിഡണ്ട് ബീന ഉണ്ണി, മുൻ പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ, സായാഹ്നം സെക്രട്ടറി പി പി വ്യസ്ഷ, ബെഞ്ച് സെക്രട്ടറി ഇ പി ഐസക്, സോണി ഫ്രാൻസിസ്, ബിജു കെ വി, മാസ്റ്റർ ആശംസ് ലീ. ജോസഫ്, കുമാരി ട്രീസ മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഷീന ജോസ് ടി, ലിന്‍സി വി എ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് സ്വാഗതവും ഹെഡ്മാസ്റ്റർ എം വി മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40426/anniversary-celebration-and-farewell-were-given)