---
title: "കേന്ദ്ര മന്ത്രി സ്മൃതി ഇറാനി  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും"
english_title: "Union Minister Smriti Irani will pay a one-day visit to Wayanad today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40526/union-minister-smriti-irani-will-pay-a-one-day-visit-to-wayanad-today"
published_at: "2022-05-03T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627089317e9d3_images (22).jpeg"
keywords: []
---

# കേന്ദ്ര മന്ത്രി സ്മൃതി ഇറാനി  ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും

> **Lead Summary:** **വയനാട്**: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും.

## Article Content

**വയനാട്**: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടിലെത്തും.

രാവിലെ 10 മണിക്ക് കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദര്‍ശിക്കും. വൈകിട്ട് 4 മണിക്ക് മാധ്യമങ്ങളെ കണ്ട ശേഷം വയനാട് സന്ദര്‍ശനം പൂര്‍ത്തീകരിച്ച്‌ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.

അമേഠിയില്‍ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. ദില്ലിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വയനാട്ടില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്. അതിനാല്‍ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40526/union-minister-smriti-irani-will-pay-a-one-day-visit-to-wayanad-today)