---
title: "ഈദ് ആശംസകൾ നേർന്ന് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും"
english_title: "President and Prime Minister wish Eid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40529/president-and-prime-minister-wish-eid"
published_at: "2022-05-03T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62708cab8b237_images (23).jpeg"
keywords: []
---

# ഈദ് ആശംസകൾ നേർന്ന് രാഷ്ട്രപതിയും,പ്രധാനമന്ത്രിയും

> **Lead Summary:** **ന്യൂഡല്‍ഹി**: രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

## Article Content

**ന്യൂഡല്‍ഹി**: രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ എല്ലാവിധ ആശംസകളും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈദ് ആശംസകള്‍ നേര്‍ന്നത്.

രാഷ്‌ട്രപതി രാം നാഥ് കോവിന്ദും ഇന്ത്യന്‍ സമൂഹത്തിന് ഈദ് ആശംസകളറിയിച്ചു. എല്ലാ പൗരന്മാര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍, പ്രത്യേകിച്ച്‌ നമ്മുടെ മുസ്ലീം സഹോദരീ-സഹോദരന്മാര്‍ക്ക് എന്നായിരുന്നു രാഷ്‌ട്രപതിയുടെ ആശംസ.

റംസാന്‍ മാസാവസാനമാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നു. ഈ ആഘോഷാവസരത്തില്‍ സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40529/president-and-prime-minister-wish-eid)