---
title: "ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി"
english_title: "Today is a restricted holiday for central government institutions to celebrate eid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40539/today-is-a-restricted-holiday-for-central-government-institutions-to-celebrate-eid"
published_at: "2022-05-03T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62709a12c6ba5_images (24).jpeg"
keywords: []
---

# ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി

> **Lead Summary:** **തിരുവനന്തപുരം: **ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്താണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങള്‍ക്കും കേരള ബാങ്ക് അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ചെറിയ പെരുന്നാള്‍ പരിഗണിച്ച്‌ മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശവ്വാല്‍ മാസപിറവികാണാത്തതിനാല്‍ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40539/today-is-a-restricted-holiday-for-central-government-institutions-to-celebrate-eid)