---
title: "പാട്യം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The people's convention meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40569/the-peoples-convention-meeting-was-held"
published_at: "2022-05-03T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270cfb564461_Picsart_22-05-03_12-14-56-951.jpg"
keywords: []
---

# പാട്യം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** പാട്യം: അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന പാട്യം ഹയർസെക്കന്ററി സ്കൂളിന്റെ വികസന പ്രവർത്തനം ചർച്ച ചെയ്യുന്നതിനായി പാട്യം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ യോഗം സംഘടിപ്പിച്ചു.

## Article Content

പാട്യം: അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന പാട്യം ഹയർസെക്കന്ററി സ്കൂളിന്റെ വികസന പ്രവർത്തനം ചർച്ച ചെയ്യുന്നതിനായി പാട്യം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ യോഗം സംഘടിപ്പിച്ചു.

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പൊതു സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും മികവിന്റ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് 5 കോടി രൂപ ചിലവിൽ പാട്യം ഹയർ സെക്കൻഡറി സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നത്.

നമ്മുടെ സംസ്ഥാനം ലോകത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണ്, എല്ലാ ദിക്കിലുമുള്ള മലയാളികൾക്കും അംഗീകാരം ലഭിക്കാറുണ്ട്, അതിന് കാരണം അവർ കൈവരിച്ച വിദ്യാഭ്യാസപുരോഗതി ഉദ്ഘാടന പ്രസംഗത്തിൽ പി ജയരാജൻ പറഞ്ഞു.   

പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം യുപി ശോഭ,പുതുശ്ശേരി രാജൻ, എം സി രാഘവൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40569/the-peoples-convention-meeting-was-held)