---
title: "ചെറുപുഴയിൽ കെട്ടിട നിർമാണ കമ്പനിയുടെ ഓഫീസിൽ കവർച്ച"
english_title: "Robbery at the office of a construction company in Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40591/robbery-at-the-office-of-a-construction-company-in-cherupuzha"
published_at: "2022-05-03T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270e606a68b7_Picsart_22-05-03_13-42-44-137.jpg"
keywords: []
---

# ചെറുപുഴയിൽ കെട്ടിട നിർമാണ കമ്പനിയുടെ ഓഫീസിൽ കവർച്ച

> **Lead Summary:**  **ചെറുപുഴ**: ചെറുപുഴയിൽ കെട്ടിട നിർമാണ കമ്പനിയുടെ ഓഫീസിൽ കവർച്ച. ചെറുപുഴ തട്ടാപറമ്പിൽ ബിൽഡേഴ്സിൻ്റെ ഓഫീസിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.

## Article Content

 **ചെറുപുഴ**: ചെറുപുഴയിൽ കെട്ടിട നിർമാണ കമ്പനിയുടെ ഓഫീസിൽ കവർച്ച. ചെറുപുഴ തട്ടാപറമ്പിൽ ബിൽഡേഴ്സിൻ്റെ ഓഫീസിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.

ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും കവർന്നു. ചെറുപുഴ എസ്ഐ എം.വി.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40591/robbery-at-the-office-of-a-construction-company-in-cherupuzha)