---
title: "കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച  ജനറല്‍ കോച്ചുകള്‍  റെയിൽവേ പൂര്‍ണ്ണമായും പുനസ്ഥാപിച്ചു"
english_title: "The General Coaches, which were abandoned during the covid expansion, were completely restored by the Railways"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40638/the-general-coaches-which-were-abandoned-during-the-covid-expansion-were-completely-restored-by-the-railways"
published_at: "2022-05-03T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627114e4520d8_images (12).jpeg"
keywords: []
---

# കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച  ജനറല്‍ കോച്ചുകള്‍  റെയിൽവേ പൂര്‍ണ്ണമായും പുനസ്ഥാപിച്ചു

> **Lead Summary:** **തിരുവനന്തപുരം** : കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച ജനറല്‍ കോച്ചുകള്‍ റെയിൽവേ പൂര്‍ണ്ണമായും പുനസ്ഥാപിച്ചു. വേണാട്, പരശുറാം, ഇന്റ‍ര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാ‍ര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്.

## Article Content

**തിരുവനന്തപുരം** : കൊവിഡ് വ്യാപന സമയത്ത് ഉപേക്ഷിച്ച ജനറല്‍ കോച്ചുകള്‍ റെയിൽവേ പൂര്‍ണ്ണമായും പുനസ്ഥാപിച്ചു. വേണാട്, പരശുറാം, ഇന്റ‍ര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാ‍ര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്.

ഇനി വേണാട്, പരശുറാം എക്സ്പ്രസുകളില്‍ 15 ജനറല്‍ കോച്ചുകളില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കൂടാതെ യാത്ര ചെയ്യാം. ഏഴ് ഘട്ടങ്ങളിലായാണ് കൊവിഡ് കാലത്ത് നി‍ര്‍ത്തിയ ജനറല്‍ കോച്ചുകള്‍ തിരുച്ചുവന്നത്. ഇതോടെ നേരത്തെയുണ്ടായിരുന്ന യാത്രാ സൗകര്യം പൂ‍ര്‍ണ്ണമായും പുനഃസഥാപിക്കപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച്‌ 10,16,20, ഏപ്രില്‍ 1,16,20, മെയ് 2 തീയതികളിലായാണ് പുനഃസ്ഥാപനം പൂ‍ര്‍ത്തിയാക്കിയത്.

നാഗര്‍കോവില്‍-മംഗളൂരു ഏറനാട്, കൊച്ചുവേളി-മംഗളൂരു അന്ത്യോദയ, തിരുവനന്തപുരം-മധുര അമൃത, നാഗര്‍കോവില്‍-മംഗളൂരു പരശുറാം, ചെന്നൈ-കൊല്ലം അനന്തപുരി, ചെന്നൈ-കൊല്ലം എക്സ്പ്രസ്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-എറണാകുളം വ‍ഞ്ചിനാട്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്, നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്, തുടങ്ങിയ ട്രെയിനുകളിലാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

സ്കൂള്‍, കോളേജ്, ഓഫീസുകളെല്ലാം പഴയപടി പ്രവ‍ര്‍ത്തനം ആരംഭിച്ചിട്ടും ട്രെയിന്‍ ​ഗതാ​ഗത സൗകര്യം പൂര്‍ണ്ണമായും പനഃസ്ഥാപിക്കാത്തത് യാത്രക്കായി പ്രധാനമനായും റെയില്‍വെയെ ആശ്രയിച്ചിരുന്നവ‍ര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിച്ചിരുന്നത്. ഇപ്പോഴത്തെ നടപടിയോടെ നിലവിലെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40638/the-general-coaches-which-were-abandoned-during-the-covid-expansion-were-completely-restored-by-the-railways)