---
title: "യു.ജി.സി. നെറ്റ്  പരീക്ഷ ജൂൺ രണ്ടാംവാരം നടക്കും"
english_title: "UGC Net will take place in the second week of June"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40639/ugc-net-will-take-place-in-the-second-week-of-june"
published_at: "2022-05-03T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62711ac0cb6ea_images (25).jpeg"
keywords: []
---

# യു.ജി.സി. നെറ്റ്  പരീക്ഷ ജൂൺ രണ്ടാംവാരം നടക്കും

> **Lead Summary:** **ന്യൂഡൽഹി**: ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുമുള്ള യോഗ്യതാനിർണയ പരീക്ഷയായ യു.ജി.സി. നെറ്റ് ജൂൺ രണ്ടാംവാരം നടക്കും. 82 മാനവിക വിഷയങ്ങളിലായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്കായി നാഷണൽടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു.

## Article Content

**ന്യൂഡൽഹി**: ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കുമുള്ള യോഗ്യതാനിർണയ പരീക്ഷയായ യു.ജി.സി. നെറ്റ് ജൂൺ രണ്ടാംവാരം നടക്കും. 82 മാനവിക വിഷയങ്ങളിലായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്കായി നാഷണൽടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു.

2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകൾ ഒന്നിച്ചുചേർത്താണ് ജൂണിൽ നടത്തുക. രാവിലെ 9 മണിമുതൽ 12 വരെയും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 6 വരെയുമായി രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. മേയ് 20 രാത്രി 11.30വരെ അപേക്ഷിക്കാം. 30 വൈകീട്ട് അഞ്ചുവരെ ഫീസടയ്ക്കാം.

അപേക്ഷാ ഫീസ്: ജനറൽ-1100 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി(നോൺക്രീമിലെയർ)-550 രൂപ, തേഡ് ജെൻഡർ-275 രൂപ

അപേക്ഷാഫോമിലെ തെറ്റുകൾ തിരുത്താൻ 21 മുതൽ 23 വരെ അവസരമുണ്ടാകും. പരീക്ഷാ തീയതിയും പരീക്ഷാകേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ: https://ugcnet.nta.nic.in അല്ലെങ്കിൽ www.nta.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40639/ugc-net-will-take-place-in-the-second-week-of-june)