---
title: "തപാല്‍ വകുപ്പിൽ 38,926 ഒഴിവുകൾ ; അപേക്ഷ ക്ഷണിച്ചു"
english_title: "38,926 vacancies in the Postal Department; Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40644/38926-vacancies-in-the-postal-department-application-invited"
published_at: "2022-05-03T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627122c1b1ddc_images (27).jpeg"
keywords: []
---

# തപാല്‍ വകുപ്പിൽ 38,926 ഒഴിവുകൾ ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ന്യൂഡൽഹി : **തപാല്‍ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.38,926 ഒഴിവുകളാണുള്ളത്.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം.2022 ജൂണ്‍ 5-ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.

## Article Content

**ന്യൂഡൽഹി : **തപാല്‍ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.38,926 ഒഴിവുകളാണുള്ളത്.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം.2022 ജൂണ്‍ 5-ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.

അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസോ അല്ലെങ്കില്‍ തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ആയിരിക്കണം.

മെയ് 2 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് അടച്ച്‌ രജിസ്റ്റര്‍ ചെയ്യണം. 2022 ജൂണ്‍ 5 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40644/38926-vacancies-in-the-postal-department-application-invited)