---
title: "കണിച്ചാർ ഗ്രാമ പഞ്ചായത്ത് പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്"
english_title: "Kanichchar Grama Panchayat Office inaugurated today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40689/kanichchar-grama-panchayat-office-inaugurated-today"
published_at: "2022-05-04T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271dee197905_FB_IMG_1651629639125.jpg"
keywords: []
---

# കണിച്ചാർ ഗ്രാമ പഞ്ചായത്ത് പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്

> **Lead Summary:** **കണിച്ചാർ**: നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയ കണിച്ചാർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് ഇന്ന് 2.30നു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽഎ അധ്യക്ഷത വഹിക്കും.

## Article Content

**കണിച്ചാർ**: നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയ കണിച്ചാർ ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് ഇന്ന് 2.30നു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എം എൽഎ അധ്യക്ഷത വഹിക്കും.

2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപു കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഓഫീസ് സംവിധാനങ്ങളുടെ പണികൾ കൂടി പൂർത്തിയാക്കിയാണ് ഇന്ന് ഉദ്ഘാടനം നടത്തുന്നത്. ജനറൽ മീറ്റിങ് ഹാളിന്റെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരനും മീറ്റിങ് ഹാളിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുണും നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40689/kanichchar-grama-panchayat-office-inaugurated-today)