---
title: "പുന്നാട് വാഹനാപകടം ; ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു"
english_title: "Punnadu road accident; The auto driver was injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40692/punnadu-road-accident-the-auto-driver-was-injured"
published_at: "2022-05-04T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271e20e081b7_InShot_20220504_074538678.jpg"
keywords: []
---

# പുന്നാട് വാഹനാപകടം ; ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു

> **Lead Summary:** **ഇരിട്ടി : **ഇരിട്ടിക്കടുത്ത പുന്നാടുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. പുന്നാട് സ്വദേശി എം.ശ്രീരാജിനാണ് പരുക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും, ബൈക്കിലും ഇടിച്ചായിരുന്നു അപകടം.

## Article Content

**ഇരിട്ടി : **ഇരിട്ടിക്കടുത്ത പുന്നാടുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. പുന്നാട് സ്വദേശി എം.ശ്രീരാജിനാണ് പരുക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോയിലും, ബൈക്കിലും ഇടിച്ചായിരുന്നു അപകടം.

മട്ടന്നൂരിൽനിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന രാഹുലിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് തകർന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40692/punnadu-road-accident-the-auto-driver-was-injured)