---
title: "ഇന്ത്യയിലും വിദേശത്തുമുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും പ്രവേശനം ; അഡ്മിഷൻ ഏജൻസികളെ നിയന്ത്രിക്കാൻ സമിതി വേണമെന്ന് ശുപാർശ"
english_title: "Admission to schools and colleges in India and abroad; Recommendation that a committee be set up to regulate admission agencies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40694/admission-to-schools-and-colleges-in-india-and-abroad-recommendation-that-a-committee-be-set-up-to-regulate-admission-agencies"
published_at: "2022-05-04T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271e5872c25d_images (7).jpeg"
keywords: []
---

# ഇന്ത്യയിലും വിദേശത്തുമുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും പ്രവേശനം ; അഡ്മിഷൻ ഏജൻസികളെ നിയന്ത്രിക്കാൻ സമിതി വേണമെന്ന് ശുപാർശ

> **Lead Summary:** > **ന്യൂഡൽഹി :**ഇന്ത്യയിലും വിദേശത്തുമുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും പ്രവേശനം ലഭ്യമാക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ കേന്ദ്ര നോഡൽ ഏജൻസിക്കു രൂപം നൽകണമെന്നു ശുപാർശ. പ്രവേശന നടപടികളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടാണ് ഗവേഷണ സ്ഥാപനമായ "ദ് ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് (ബിപിആർഡി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ശുപാർശ കൈമാറിയത്.

## Article Content

> **ന്യൂഡൽഹി :**ഇന്ത്യയിലും വിദേശത്തുമുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും പ്രവേശനം ലഭ്യമാക്കുന്ന ഏജൻസികളെ നിയന്ത്രിക്കാൻ കേന്ദ്ര നോഡൽ ഏജൻസിക്കു രൂപം നൽകണമെന്നു ശുപാർശ. പ്രവേശന നടപടികളിലെ ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടാണ് ഗവേഷണ സ്ഥാപനമായ "ദ് ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് (ബിപിആർഡി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ശുപാർശ കൈമാറിയത്.

ഏജൻസികളെ നിരീക്ഷിക്കാൻ സംസ്ഥാനതലങ്ങളിലും സമിതി രൂപീകരിക്കണം. ജില്ലാതലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാന സമിതി, കേന്ദ്ര ഏജൻസിക്കു കൈമാറണം. ഏജൻസി കൾ, കോച്ചിങ് കേന്ദ്രങ്ങൾ എന്നിവയുടെ വിവരങ്ങൾ കേന്ദ്രം സൂക്ഷിക്കണം.

സംസ്ഥാന സമിതികളിൽ നോഡൽ ഓഫിസർക്കു പുറമേ കരിയർ കൗൺസലർമാർ, മനഃശാസ്ത്രജ്ഞർ എന്നിവരുമുണ്ടാകണം. തുടർപഠനത്തിനുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനും പഠനവുമായി ബന്ധപ്പെട്ട സമ്മർദ ങ്ങൾ അകറ്റാനും വിദ്യാർഥികളെ ഇവർ സഹായിക്കണം. ക്രമക്കേടു നടത്തുന്ന ഏജൻസികളിൽ പരിശോധന നടത്താനും നടപടി ആവശ്യപ്പെട്ട് പൊലീസിന് റിപ്പോർട്ട് സമർപ്പിക്കാനും സമിതിക്ക് അധികാരം നൽകണമെന്നും ബിപിആർഡി ശുപാർശ ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40694/admission-to-schools-and-colleges-in-india-and-abroad-recommendation-that-a-committee-be-set-up-to-regulate-admission-agencies)