---
title: "പ്ലസ്ടു കെമിസ്ട്രിക്ക് പുതിയ ഉത്തരസൂചിക ; ഇന്ന് മൂല്യനിർണയം പുനരാരംഭിക്കും"
english_title: "New answer key for Plus Two Chemistry ; The evaluation will resume today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40695/new-answer-key-for-plus-two-chemistry-the-evaluation-will-resume-today"
published_at: "2022-05-04T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271e950de0ef_500x300_1293036-1292076-102.jpg"
keywords: []
---

# പ്ലസ്ടു കെമിസ്ട്രിക്ക് പുതിയ ഉത്തരസൂചിക ; ഇന്ന് മൂല്യനിർണയം പുനരാരംഭിക്കും

> **Lead Summary:** **തിരുവനന്തപുരം** : പ്ലസ്ടു കെമിസ്ട്രി പരീക്ഷയ്ക്ക് പുതിയ ഉത്തരസൂചിക തയാറാക്കി. ഒരു വിഭാഗം അധ്യാപകരുടെ മൂല്യനിർണയ ബഹിഷ്കരണത്തെത്തുടർന്നു സർക്കാർ നിയോഗിച്ച 3 കോളജ് അധ്യാപകർ ഉൾപ്പെടെയുള്ള 15 അംഗ അധ്യാപകസമിതിയാണ് പരിഷ്കരിച്ച സൂചികയ്ക്ക് രൂപം നൽകിയത്. ഓൺലൈനായി പ്രസിദ്ധീകരിച്ച ഈ സൂചിക അനുസരിച്ച് ഇന്നു മൂല്യനിർണയം പുനരാരംഭിക്കും. ഇതിനകം നോക്കിക്കഴിഞ്ഞ ഉത്തരക്കടലാസുകളും വീണ്ടും മൂല്യനിർണയം നടത്തും. ഇതിനായുള്ള മാർഗനിർദേശം നൽകുമെന്നും മൂല്യനിർണയ ക്യാംപുകളിൽ ഇന്നു രാവിലത്തെ സെഷൻ പുതിയ ഉത്തരസൂചിക പരിചയപ്പെടാൻ ഉപയോഗിക്കാമെന്നും പരീക്ഷാ ബോർഡ് സെക്രട്ടറി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം** : പ്ലസ്ടു കെമിസ്ട്രി പരീക്ഷയ്ക്ക് പുതിയ ഉത്തരസൂചിക തയാറാക്കി. ഒരു വിഭാഗം അധ്യാപകരുടെ മൂല്യനിർണയ ബഹിഷ്കരണത്തെത്തുടർന്നു സർക്കാർ നിയോഗിച്ച 3 കോളജ് അധ്യാപകർ ഉൾപ്പെടെയുള്ള 15 അംഗ അധ്യാപകസമിതിയാണ് പരിഷ്കരിച്ച സൂചികയ്ക്ക് രൂപം നൽകിയത്. ഓൺലൈനായി പ്രസിദ്ധീകരിച്ച ഈ സൂചിക അനുസരിച്ച് ഇന്നു മൂല്യനിർണയം പുനരാരംഭിക്കും. ഇതിനകം നോക്കിക്കഴിഞ്ഞ ഉത്തരക്കടലാസുകളും വീണ്ടും മൂല്യനിർണയം നടത്തും. ഇതിനായുള്ള മാർഗനിർദേശം നൽകുമെന്നും മൂല്യനിർണയ ക്യാംപുകളിൽ ഇന്നു രാവിലത്തെ സെഷൻ പുതിയ ഉത്തരസൂചിക പരിചയപ്പെടാൻ ഉപയോഗിക്കാമെന്നും പരീക്ഷാ ബോർഡ് സെക്രട്ടറി വ്യക്തമാക്കി.

28നു മൂല്യനിർണയം ആരംഭിച്ചെങ്കിലും ഉത്തരസൂചിക അട്ടിമറിച്ചെന്നാരോപിച്ച് ഭൂരിപക്ഷം അധ്യാപകരും മൂല്യനിർണയ ക്യാംപ് ബഹിഷ്കരിച്ചിരുന്നുഅധ്യാപകസമിതി തയാറാക്കിയ സൂചിക ഒഴിവാക്കി ചോദ്യകർത്താവ് നൽകിയ സൂചിക മൂല്യനിർണയത്തിനു നൽകിയതിലായിരുന്നു പ്രതിഷേധം. അധ്യാപകസമിതിതയാറാക്കിയ ഉത്തരസൂചിക കുട്ടികൾക്ക് അനർഹമായി മാർക്ക് നൽകുന്നതായതിനാൽ ഒഴിവാക്കി എന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സമിതിയിലെ 12 അധ്യാപ കർക്കു കാരണം കാണിക്കൽ നോട്ടിസും നൽകി.

എന്നാൽ ചോദ്യകർത്താവ് നൽകിയ ഉത്തരസൂചികയിൽ അപാകതകൾ ഉണ്ടെന്നും അതുപയോഗിച്ചാൽ വലിയ വിഭാഗം വിദ്യാർഥികൾ തോൽക്കുമെന്നുമായിരുന്നു അധ്യാപകരുടെ പരാതി. ഇതുശരിയല്ലെന്നു ഹയർ സെക്കൻഡറി വിഭാഗം വാദിച്ചെങ്കിലും പുതിയ സമിതിയെ നിയോഗിച്ച് വീണ്ടും ഉത്തരസൂചിക പരിഷ്കരിക്കേണ്ടിവന്നതോടെ ആ വാദത്തിന്റെ മുന കൂടിയാണ് ഒടിഞ്ഞത്. ആവശ്യപ്പെട്ട 90% കാര്യങ്ങളും അംഗീകരിച്ചതായി അധ്യാപകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40695/new-answer-key-for-plus-two-chemistry-the-evaluation-will-resume-today)