---
title: "ചെറുവത്തൂർ ഭക്ഷ്യവിഷബാധക്ക് പിന്നിൽ ഷിഗെല്ലാ ബാക്ടീരിയ"
english_title: "Shigella bacteria"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40718/shigella-bacteria"
published_at: "2022-05-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62720ebd3054d_shigella-bacteria.jpg"
keywords: []
---

# ചെറുവത്തൂർ ഭക്ഷ്യവിഷബാധക്ക് പിന്നിൽ ഷിഗെല്ലാ ബാക്ടീരിയ

> **Lead Summary:** കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് പിന്നിൽ ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി.

## Article Content

കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് പിന്നിൽ ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി.

ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകാൻ കാരണം ഷിഗെല്ലയാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.   

ഭക്ഷ്യവിഷബാധയേറ്റവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേക നിരീക്ഷണത്തിലാണ്.

പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40718/shigella-bacteria)