---
title: "പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയെ സമീപിക്കാൻ പോലീസ്"
english_title: "Police to approach district court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40733/police-to-approach-district-court"
published_at: "2022-05-04T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62721b017a78d_Screenshot_20220504_114008.jpg"
keywords: []
---

# പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയെ സമീപിക്കാൻ പോലീസ്

> **Lead Summary:** മതവിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പി സി ജോർജിന് ജാമ്യം നൽകിയ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അപേക്ഷ നൽകും.

## Article Content

മതവിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചേക്കും. പി സി ജോർജിന് ജാമ്യം നൽകിയ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അപേക്ഷ നൽകും.

ഉത്തരവ് പരിശോധിച്ച ശേഷമാകും അപ്പീൽ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.പ്രോസിക്യൂഷനെ കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് ജാമ്യം നൽകിയതെന്നാണ് പോലീസ് വാദം.

കൂടാതെ ജാമ്യ ഉപാധികൾ പി സി ജോർജ് ലംഘിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നു. വിശദമായ വിവരങ്ങൾ മേൽക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപിയും നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40733/police-to-approach-district-court)