---
title: "തൃക്കാക്കരയിൽ പി ടിയേക്കാൾ മികച്ച ഭൂരിപക്ഷം ഉമ നേടുമെന്ന് വി ഡി സതീശൻ"
english_title: "Thrikkakara by election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40735/thrikkakara-by-election"
published_at: "2022-05-04T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62721ebad0ddc_Screenshot_20220504_120105.jpg"
keywords: []
---

# തൃക്കാക്കരയിൽ പി ടിയേക്കാൾ മികച്ച ഭൂരിപക്ഷം ഉമ നേടുമെന്ന് വി ഡി സതീശൻ

> **Lead Summary:** തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു.

## Article Content

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു.

സ്ഥാനാർഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായി സംസാരിച്ച ശേഷമാണ് നടന്നതെന്നും സതീശൻ പറഞ്ഞു.മികച്ച സ്ഥാനാർഥിയാണ് ഉമ. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാർഥിക്ക് ഗുണം ചെയ്യും.

സ്ഥാനാർഥി നിർണയത്തിലെ കാലതാമസമടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും പഠിച്ചത്. അതുകൊണ്ട് തന്നെ തൃക്കാക്കരയിൽ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. എതിർപ്പുകൾ ചെറിയ പക്ഷമാണെന്നും സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40735/thrikkakara-by-election)