---
title: "ഡീസല്‍ വിലയും നൂറിലേക്ക് - ഇന്ധന വില ഇന്നും കൂട്ടി"
english_title: "fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4075/fuel-price"
published_at: "2021-10-08T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fb4e3e6a5d_petrol.jpeg"
keywords: []
---

# ഡീസല്‍ വിലയും നൂറിലേക്ക് - ഇന്ധന വില ഇന്നും കൂട്ടി

> **Lead Summary:** സംസ്ഥാനത്തെ ഡീസല്‍ വില നൂറ് രൂപയ്ക്ക് തൊട്ടടുത്ത് എത്തിച്ച് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. ഇതോടെ കോഴിക്കോട് ഡീസല്‍ വില 97.08 രൂപയിലെത്തി.

## Article Content

സംസ്ഥാനത്തെ ഡീസല്‍ വില നൂറ് രൂപയ്ക്ക് തൊട്ടടുത്ത് എത്തിച്ച് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. ഇതോടെ കോഴിക്കോട് ഡീസല്‍ വില 97.08 രൂപയിലെത്തി.

പെട്രോള്‍ ലിറ്ററിന് 104.29 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 99.08 രുപ എന്ന നിലയിലെത്തുകയും ചെയ്തു. പെട്രോളിന് 105.78 രൂപയായി. കൊച്ചി പെട്രോള്‍ 103.80, ഡീസല്‍ 97.20.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4075/fuel-price)