---
title: "കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 15ന് തിരുവനന്തപുരത്ത് എത്തും"
english_title: "Amit Shah will arrive in Thiruvananthapuram on May 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40788/amit-shah-will-arrive-in-thiruvananthapuram-on-may-15"
published_at: "2022-05-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62725b92cc01f_Screenshot_20220504_161800.jpg"
keywords: []
---

# കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 15ന് തിരുവനന്തപുരത്ത് എത്തും

> **Lead Summary:** തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 15ന് തിരുവനന്തപുരത്തും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ 6 ന് കോഴിക്കോട്ടും റാലികളിൽ പങ്കെടുക്കും.

## Article Content

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 15ന് തിരുവനന്തപുരത്തും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ 6 ന് കോഴിക്കോട്ടും റാലികളിൽ പങ്കെടുക്കും.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിനു പുറമേ പട്ടികജാതി നേതാക്കളുടെ പ്രത്യേക യോഗത്തിലും അമിത് ഷാ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെ മറ്റു പട്ടികജാതി സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും. വൈകിട്ട് ശംഖുമുഖം കടപ്പുറത്ത് പൊതുസമ്മേളനത്തിനു ശേഷം അമിത് ഷാ മടങ്ങും.

നഡ്ഡ 6 ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കോഴിക്കോട്ട് പങ്കെടുക്കും. വൈകിട്ട് പൊതുസമ്മേളനം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തിലും അന്നു സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40788/amit-shah-will-arrive-in-thiruvananthapuram-on-may-15)