---
title: "കണിച്ചാർ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു"
english_title: "Kanichchar Panchayat Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40792/kanichchar-panchayat-office"
published_at: "2022-05-04T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627262bceafb6_Picsart_22-05-04_16-55-11-927.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **കണിച്ചാർ**; ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടമായി. മന്ത്രി കെ രാധാകൃഷ്‌ണൻ പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സണ്ണി ജോസഫ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജനറൽ മീറ്റിങ് ഹാൾ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ നിർവഹിച്ചു. തദ്ദേശ വകുപ്പ് ജോ.ഡയറക്ടർ ടി ജെ അരുൺ മീറ്റിങ് ഹാൾ ഉദ്‌ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ**; ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടമായി. മന്ത്രി കെ രാധാകൃഷ്‌ണൻ പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സണ്ണി ജോസഫ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജനറൽ മീറ്റിങ് ഹാൾ ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ നിർവഹിച്ചു. തദ്ദേശ വകുപ്പ് ജോ.ഡയറക്ടർ ടി ജെ അരുൺ മീറ്റിങ് ഹാൾ ഉദ്‌ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ററ്യൻ സ്വാഗതം പറഞ്ഞു. കണിച്ചാർ ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഒന്നാം നിലയിലാണ് പുതിയ ഓഫീസ്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് പുതിയ ഓഫീസ് പണിതിരിക്കുന്നത്.

ഉദ്‌ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ സി ടി അനീഷ്,പി പി വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത,ജൂബിലി ചാക്കോ മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുമായ ഷാന്റി തോമസ്,മൈഥിലി രമണൻ,പാൽ ഗോപാലൻ, ബൈജു വർഗീസ്,തോമസ് വടശ്ശേരി,ജോജൻ ഇടത്താഴെ,ലിസമ്മ മംഗലത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40792/kanichchar-panchayat-office)