---
title: "തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ; പ്രഖ്യാപനം ഇന്നുണ്ടാകില്ല"
english_title: "Thrikkakara By-Election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40793/thrikkakara-by-election"
published_at: "2022-05-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627265e57d0e8_Screenshot_20220504_165949.jpg"
keywords: []
---

# തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ; പ്രഖ്യാപനം ഇന്നുണ്ടാകില്ല

> **Lead Summary:** തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഞങ്ങൾ പ്രഖ്യാപിക്കാതെ മാധ്യമങ്ങൾ സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

## Article Content

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഞങ്ങൾ പ്രഖ്യാപിക്കാതെ മാധ്യമങ്ങൾ സ്വന്തം നിലയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

ജില്ലാ കമ്മിറ്റി യോഗം നടക്കുകയാണ്. ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. അതിന് ശേഷം എൽഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും ഇ പി ജയരാജൻ പറഞ്ഞു. 

സിപിഎമ്മിന് ഒരു വെല്ലുവിളിയുമില്ല. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവും പറഞ്ഞു. സ്ഥാനാർഥിയെ കുറിച്ച് ആലോചിക്കുന്നതേയുള്ളു. വികസനവും ഇടത് രാഷ്ട്രീയവുമാണ് മുന്നോട്ടുവെക്കുക. വിജയിച്ചുവരാൻ കഴിയുമെന്ന് തന്നെയാണ് പാർട്ടി കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40793/thrikkakara-by-election)