---
title: "ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കലാ-കായിക മേളക്ക് നാളെ കൊടിയേറും"
english_title: "The arts and sports fair of the revenue employees of the district will be flagged off tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40799/the-arts-and-sports-fair-of-the-revenue-employees-of-the-district-will-be-flagged-off-tomorrow"
published_at: "2022-05-04T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62726af02a629_images (4).jpeg"
keywords: []
---

# ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കലാ-കായിക മേളക്ക് നാളെ കൊടിയേറും

> **Lead Summary:** **കണ്ണൂർ : **ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കലാ-കായിക മേളക്ക് വ്യാഴാഴ്ച (മെയ് അഞ്ച്) കൊടിയേറും. ഇതിന് മുന്നോടിയായി വിളംബരഘോഷയാത്ര ഇന്ന് നടന്നു. കേരളത്തിന്റെ സാംസ്‌കാരികത ഓര്‍മ്മിപ്പിക്കുന്ന കലാരൂപങ്ങള്‍ കൊണ്ട് വര്‍ണശഭളമായ ഘോഷയാത്രയില്‍ ജീവനക്കാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അണിനിരന്നു.

## Article Content

**കണ്ണൂർ : **ജില്ലയിലെ റവന്യൂ ജീവനക്കാരുടെ കലാ-കായിക മേളക്ക് വ്യാഴാഴ്ച (മെയ് അഞ്ച്) കൊടിയേറും. ഇതിന് മുന്നോടിയായി വിളംബരഘോഷയാത്ര ഇന്ന് നടന്നു. കേരളത്തിന്റെ സാംസ്‌കാരികത ഓര്‍മ്മിപ്പിക്കുന്ന കലാരൂപങ്ങള്‍ കൊണ്ട് വര്‍ണശഭളമായ ഘോഷയാത്രയില്‍ ജീവനക്കാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ അണിനിരന്നു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കലക്ടറേറ്റില്‍ സമാപിച്ചു. എഡിഎം കെ കെ ദിവാകരന്‍, സബ് കലക്ടര്‍ അനുകുമാരി, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്സി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേജ് ഇതര മത്സരങ്ങളും കായിക മത്സരങ്ങളുമാണ് വ്യാഴാഴ്ച നടക്കുക. സ്റ്റേജ് മത്സരങ്ങള്‍ മെയ് 12, 13, 14 തീയതികളില്‍ നടക്കും. കലാമത്സരങ്ങള്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങള്‍ കലക്ടറേറ്റ് ഗ്രൗണ്ടിലുമാണ് നടക്കുക. മെയ് 14നാണ് കലോല്‍സവം സമാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40799/the-arts-and-sports-fair-of-the-revenue-employees-of-the-district-will-be-flagged-off-tomorrow)