---
title: "വിസ്മയ കേസ് - കിരണിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്"
english_title: "vismaya case kiran bail heard today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4080/vismaya-case-kiran-bail-heard-today"
published_at: "2021-10-08T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fba723351e_vismaya case.jpeg"
keywords: []
---

# വിസ്മയ കേസ് - കിരണിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

> **Lead Summary:** സ്ത്രീധന പീഡനത്തിനിരയായി കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്തവ് കിരണ്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കൂടുതല്‍ സ്ത്രിധനം ആവശ്യപ്പെട്ട് കിരണ്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

## Article Content

സ്ത്രീധന പീഡനത്തിനിരയായി കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്തവ് കിരണ്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കൂടുതല്‍ സ്ത്രിധനം ആവശ്യപ്പെട്ട് കിരണ്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ജയിലിലുള്ള താന്‍ തടവില്‍ തുടരേണ്ടതില്ല. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ വ്യക്തിപരമായ കാര്യങ്ങള്‍ തന്‍റെ അഭിഭാഷകനോട് വിശദീകരിക്കേണ്ടതുണ്ട്. ഇതിനായി ജാമ്യം നല്‍കണമെന്നാണ് കിരണിന്‍റെ വാദം.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ മകളുടെ മുഖത്തു ചവിട്ടിയതായി കേസില്‍ കക്ഷി ചേര്‍ന്ന വിസ്മയുടെ പിതാവും കോടതിയെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4080/vismaya-case-kiran-bail-heard-today)