---
title: "പ്രകാശ് വി.കെ രചിച്ച 'കിഴുന്ന ദി ലാൻ്റ് ഓഫ് വണ്ടേഴ്സ്' പുസ്തകത്തിൻ്റെ പ്രകാശനം മെയ് 8ന് "
english_title: "The book 'Kizhunna the land of Wonders' written by Prakash VK will be released on May 8."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40851/the-book-kizhunna-the-land-of-wonders-written-by-prakash-vk-will-be-released-on-may-8"
published_at: "2022-05-05T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62732573c6873_InShot_20220505_064619084.jpg"
keywords: []
---

# പ്രകാശ് വി.കെ രചിച്ച 'കിഴുന്ന ദി ലാൻ്റ് ഓഫ് വണ്ടേഴ്സ്' പുസ്തകത്തിൻ്റെ പ്രകാശനം മെയ് 8ന് 

> **Lead Summary:** **കണ്ണൂർ : **ചരിത്ര ഗവേഷകനും ഹൈക്കോടതി ഉദ്യോഗസ്ഥനുമായിരുന്ന പ്രകാശ് വി.കെ രചിച്ച 'കിഴുന്ന ദിലാൻ്റ് ഓഫ് വണ്ടേഴ്സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം മെയ് 8ന് കിഴുന്ന സൗത്ത് യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി നിർവഹിക്കുമെന്ന് രചയിതാവ് പ്രകാശ് വി.കെ കണ്ണൂരിൽ അറിയിച്ചു. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ മുൻ കമ്മാണ്ടൻ്റ് സി.എം പ്രദീപ് കുമാർ പുസ്തകം ഏറ്റുവാങ്ങും.

## Article Content

**കണ്ണൂർ : **ചരിത്ര ഗവേഷകനും ഹൈക്കോടതി ഉദ്യോഗസ്ഥനുമായിരുന്ന പ്രകാശ് വി.കെ രചിച്ച 'കിഴുന്ന ദിലാൻ്റ് ഓഫ് വണ്ടേഴ്സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തിൻ്റെ പ്രകാശനം മെയ് 8ന് കിഴുന്ന സൗത്ത് യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി നിർവഹിക്കുമെന്ന് രചയിതാവ് പ്രകാശ് വി.കെ കണ്ണൂരിൽ അറിയിച്ചു. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ മുൻ കമ്മാണ്ടൻ്റ് സി.എം പ്രദീപ് കുമാർ പുസ്തകം ഏറ്റുവാങ്ങും.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഗ്രന്ഥകർത്താവിനെ ആദരിക്കും. ഡോ.എം.ടി നാരായണൻ പുസ്തക പരിചയം നടത്തും.കിഴുന്ന എന്ന തീരദേശ ഗ്രാമത്തിൻ്റെ ഭൂതകാലവും വർത്തമാന ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകമാണ് കിഴുന്ന ദി ലാൻ്റ് ഓഫ് വണ്ടേഴ്സ് എന്ന് രചയിതാവ് അവകാശപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ രവീന്ദ്രൻ, എം വിനോദൻ, ദിലീപ് കുമാർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40851/the-book-kizhunna-the-land-of-wonders-written-by-prakash-vk-will-be-released-on-may-8)