---
title: "കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2022  മണ്ഡല ആർട്ട് സംഘടിപ്പിച്ചു"
english_title: "Pratibha Sangam 2022 Mandala Art organized at Koothuparamba Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40853/pratibha-sangam-2022-mandala-art-organized-at-koothuparamba-higher-secondary-school"
published_at: "2022-05-05T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627328d3c4751_InShot_20220505_065715883.jpg"
keywords: []
---

# കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2022  മണ്ഡല ആർട്ട് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2022 മണ്ഡല ആർട്ട് സംഘടിപ്പിച്ചു . നാൽപ്പതോളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.

## Article Content

**കൂത്തുപറമ്പ് : **കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2022 മണ്ഡല ആർട്ട് സംഘടിപ്പിച്ചു . നാൽപ്പതോളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.

 വ്യക്തിത്വ വികസന പരിശീലനം, നേതൃത്വ പരിശീലനം, സിവിൽസർവീസ് ആമുഖം, ശാസ്ത്ര തരംഗം, ഡിജിറ്റൽ പെയിന്റിംഗ്, മണ്ടാല ആർട്ട്, ആർമി എക്സ്പോ തുടങ്ങിയവയാണ് ഓരോ ദിവസങ്ങളിലായി പരിശീലനം നൽകുന്നത്.ഇന്റർനെറ്റ് പോലുള്ള നവമാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന കുട്ടികൾക്ക് ഏകാഗ്രത നൽകുന്ന കലയാണ് മണ്ഡല ആർട്ട് എന്ന് പിഡിലൈറ്റ് ഇൻഡസ്ടറി സ്പെഷ്യലിസ്റ്റ് രുഗ്മിണി എസ് നായർ പറഞ്ഞു.

ഒരു ചിലവും കൂടാതെ എളുപ്പത്തിൽ പഠിക്കാനും വരയ്ക്കാനും കഴിയും എന്നതാണ് മണ്ഡല ആർട്ടിന്റെ മറ്റൊരു പ്രത്യേകത.ഏപ്രിൽ 28 മുതൽ മെയ് 7 വരെ ആണ് പരിപാടി നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40853/pratibha-sangam-2022-mandala-art-organized-at-koothuparamba-higher-secondary-school)