---
title: "' ചിറക് '  ; കൗമാര കുട്ടികൾക്കായി നടത്തുന്ന ദ്വിദിന ക്യാമ്പിന് പുറവയലിൽ തുടക്കമായി"
english_title: "'Wing'; The two-day camp for teenagers started in the open field."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40854/wing-the-two-day-camp-for-teenagers-started-in-the-open-field"
published_at: "2022-05-05T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62732bb9f0998_InShot_20220505_071117159.jpg"
keywords: []
---

# ' ചിറക് '  ; കൗമാര കുട്ടികൾക്കായി നടത്തുന്ന ദ്വിദിന ക്യാമ്പിന് പുറവയലിൽ തുടക്കമായി

> **Lead Summary:** **കണ്ണൂർ: **കൗമാര കുട്ടികൾക്കായി നടത്തുന്ന ദിദ്വിന ക്യാമ്പ് ' ചിറക് ' പുറവയലിൽ തുടക്കമായി. ക്യാമ്പ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു.ടട ചിറകിലൂടെ വ്യക്തിത്വവികസനം, കൗമാര ആരോഗ്യം, സൈബർസുരക്ഷ, ഗെയിംസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നു വരുന്നത്.

## Article Content

**കണ്ണൂർ: **കൗമാര കുട്ടികൾക്കായി നടത്തുന്ന ദിദ്വിന ക്യാമ്പ് ' ചിറക് ' പുറവയലിൽ തുടക്കമായി. ക്യാമ്പ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു.ടട ചിറകിലൂടെ വ്യക്തിത്വവികസനം, കൗമാര ആരോഗ്യം, സൈബർസുരക്ഷ, ഗെയിംസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നു വരുന്നത്.

പുറവയൽ ഗവ. എൽ പി സ്കൂളിൽ  ഉളിക്കൽ ഗ്രാമപഞ്ചായത്തും ഇരിക്കൂർ അഡീഷണൽ വനിതാശിശു വികസന വകുപ്പും സംയുക്തമായാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 37 അങ്കണവാടി പരിധിയിലെ നൂറോളം കുട്ടികളാണ് കാമ്പിൽ പങ്കെടുക്കുന്നത്.

മാറിയ കാലത്തിനൊപ്പം കൗമാരക്കാരിലും മാറ്റങ്ങൾ അനിവാര്യമായ കാലഘട്ടമാണിതെന്ന് പി.സി. ഷാജി പറഞ്ഞു. 

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ബാബു ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർ പേഴ്സൺ ഇന്ദിര പുരുഷോത്തമൻ,വാർഡ് മെമ്പർ രതീഭായിഗോവിന്ദൻ , സരുൺതോമസ്, സമീറ പള്ളിപ്പാത്ത്, കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ. രഞ്ചിത്ത് മാത്യു, പുറവയൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി.കുമാരൻ, അങ്കണവാടി കമ്മിറ്റി അംഗം അഗസ്റ്റിൻ വേങ്ങകുന്നേൽ, ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൗൺസിലർ ഷീന ജെയിംസ്, ഐസിഡിഎസ് സൂപ്പർവൈസർ പി.പി. പ്രഭാവതി , സിഡിഎസ് ചെയർ പേഴ്സൺ വിജി എന്നിവർ പ്രസംഗിച്ചു.5ന് വ്യാഴാഴ്ച വൈകുന്നേരം 4 ന് ക്യാമ്പിന് സമാപന വാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40854/wing-the-two-day-camp-for-teenagers-started-in-the-open-field)