---
title: "എൻസിസി കേഡറ്റുകൾക്ക്  സൗജന്യ തൈക്കോണ്ടോ സ്വയം പ്രതിരോധ ക്ലാസുകൾക്ക് തുടക്കമായി"
english_title: "Starting free taekwondo self defense classes for NCC cadets"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40857/starting-free-taekwondo-self-defense-classes-for-ncc-cadets"
published_at: "2022-05-05T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62733004a7ecc_InShot_20220505_072903599.jpg"
keywords: []
---

# എൻസിസി കേഡറ്റുകൾക്ക്  സൗജന്യ തൈക്കോണ്ടോ സ്വയം പ്രതിരോധ ക്ലാസുകൾക്ക് തുടക്കമായി

> **Lead Summary:**  **പയ്യന്നൂർ : **എൻസിസി കേഡറ്റുകൾക്ക് സൗജന്യ തൈക്കോണ്ടോ സ്വയം പ്രതിരോധ ക്ലാസുകൾക്ക് തുടക്കമായി. കേരളത്തിലെ പ്രമുഖനായ തൈക്കോണ്ടോ അധ്യാപകൻ ഡോക്ടർ വേണുഗോപാൽ കൈപ്രത്തിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുന്നത്

## Article Content

 **പയ്യന്നൂർ : **എൻസിസി കേഡറ്റുകൾക്ക് സൗജന്യ തൈക്കോണ്ടോ സ്വയം പ്രതിരോധ ക്ലാസുകൾക്ക് തുടക്കമായി. കേരളത്തിലെ പ്രമുഖനായ തൈക്കോണ്ടോ അധ്യാപകൻ ഡോക്ടർ വേണുഗോപാൽ കൈപ്രത്തിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുന്നത്

പയ്യന്നൂർ ആസ്ഥാനമായ 32കേരള എൻ സി സി ബെറ്റാലിയൻ സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് പരിശീലനം നടത്തുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നായി വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ആയി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾ അടക്കമുള്ള 600 കേഡറ്റുകൾക്ക് ആണ് സൗജന്യ തൈക്കോണ്ടോ സ്വയം പ്രതിരോധ പരിശീലനം ക്ലാസ്സ് നൽകുന്നത്.ബറ്റാലിയൻ കമാൻഡിങ് ഓഫീസർ ലഫ്റ്റനന്റ് കേണൽ വിജയകുമാറിന്റെ നിർദേശത്തെ തുടർന്നാണ് 10 ദിവസങ്ങളിലായി പരിശീലനം നടക്കുന്നത്. മെയ് 10 നു ക്യാമ്പ് സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40857/starting-free-taekwondo-self-defense-classes-for-ncc-cadets)