---
title: "എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു"
english_title: "My job is my pride"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40905/my-job-is-my-pride"
published_at: "2022-05-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273719f06454_Screenshot_20220505_120727.jpg"
keywords: []
---

# എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

> **Lead Summary:** കൂത്തുപറമ്പ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, കേരള നോളജ് എക്കോണമി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പേരിൽ കൂത്തുപറമ്പിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു .

## Article Content

കൂത്തുപറമ്പ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, കേരള നോളജ് എക്കോണമി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പേരിൽ കൂത്തുപറമ്പിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു .

സംഘാടക സമിതി രൂപീകരണ യോഗം വികെസി ഹാളിൽ നടന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രി, കേരള നോളജ് എക്കോണമി മിഷൻ എന്നിവ സംയുക്തമായാണ് ക്യാമ്പയിൻ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

കേരളത്തിലെ ഓരോ വീടുകളും കേന്ദ്രീകരിച്ച് 18 മുതൽ 59 വയസ്സ് വരെയുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ വിവരങ്ങൾ ശേഖരിക്കും. തൊഴിൽ നേടാൻ സന്നദ്ധനാകുന്നവരുടെ വിവരങ്ങൾ വീടുകൾ കേറി ഡിജിറ്റൽ ഫോം വഴിയാണ് സർവ്വേ എടുക്കുക.

വികെസി ഹാളിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ സെക്രട്ടറി കെ കെ സജിത് കുമാർ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി ശൈലജ വിശദീകരണം നടത്തി.

വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ, സി ഡി എസ് മെമ്പർ സെക്രട്ടറി അനീഷ് കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെകെ ഷമീർ,ബാലകൃഷ്ണൻ മാസ്റ്റർ,ശ്രീജ,വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40905/my-job-is-my-pride)